03 December Sunday

വരുന്നു ഉത്തര കൊറിയ

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023


പ്യോങ്‌യാങ്‌
മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഉത്തര കൊറിയ ലോക കായികവേദിയിൽ അവതരിക്കുന്നു. ഏഷ്യൻ ഗെയിംസിൽ 191 അംഗ ടീമുമായാണ്‌ ഉത്തര കൊറിയയുടെ വരവ്‌. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ രാജ്യാന്തര വേദികളിൽനിന്ന്‌ വിട്ടുനിന്നിരുന്നു. രാജ്യം വിട്ടുപോകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ടോക്യോ ഒളിമ്പിക്‌സുൾപ്പെടെ പ്രധാന കായികമേളകളിൽ ഉത്തര കൊറിയ പങ്കെടുത്തിരുന്നില്ല. ഇതേത്തുടർന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി താൽക്കാലിക വിലക്കും ഏർപ്പെടുത്തി. ആഭ്യന്തരമത്സരങ്ങൾ നടത്തിയെങ്കിലും വിദേശത്ത്‌ പോകാൻ അനുമതി നൽകിയില്ല. ഈ വർഷംമുതലാണ്‌ കോവിഡ്‌ നിയന്ത്രണത്തിൽ ഇളവ്‌ വരുത്തിയത്‌.

അത്‌ലറ്റിക്‌സ്‌, ജിംനാസ്റ്റിക്‌സ്‌, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളിലാണ്‌ ഏഷ്യൻ ഗെയിംസിൽ ഉത്തര കൊറിയ പങ്കെടുക്കുന്നത്‌. പുരുഷ ഫുട്‌ബോളിൽ സെപ്‌തംബർ 19ന്‌ തായ്‌വാനെതിരെ കളിയുണ്ട്‌. പരമ്പരാഗതമായി ഭാരോദ്വഹനത്തിൽ മേധാവിത്വം പുലർത്തുന്ന ടീമാണ്‌ കൊറിയ. 2018ലെ ഗെയിംസിൽ എട്ട്‌ സ്വർണമാണ്‌ നേടിയത്‌. ഇത്തവണയും പ്രതീക്ഷയോടെയാണ്‌ വരവ്‌. എങ്കിലും മത്സരപരിചയം ഇല്ലാത്തത്‌ എങ്ങനെ ബാധിച്ചു എന്ന്‌ കണ്ടറിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top