29 May Monday

നെയ്‌മർ മിന്നി

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

പിഎസ്ജിക്കായി ഇരട്ടഗോൾ നേടിയ നെയ്-മറുടെ ആഹ്ലാദം credit Neymar Jr twitter


പാരിസ്‌
പിഎസ്‌ജിയിൽ നെയ്‌മറുടെ മിന്നുംപ്രകടനം. ഫ്രഞ്ച് ലീഗിലെ രണ്ടാംമത്സരത്തിൽ മോണ്ട്പെല്ലിയറിനെതിരെ പിഎസ്ജി 5–2ന്റെ ജയം സ്വന്തമാക്കിയപ്പോൾ നെയ്മർ രണ്ടുതവണ ലക്ഷ്യംകണ്ടു. ആദ്യമത്സരത്തിലും ബ്രസീലുകാരൻ ഒരു ഗോൾ നേടിയിരുന്നു.പരിക്കിനുശേഷം തിരിച്ചെത്തിയ കിലിയൻ എംബാപ്പെയും ലക്ഷ്യംകണ്ടു. പുതിയ പരിശീലകൻ ക്രിസ്‌റ്റഫ് ഗാൾട്ടിയെർക്കുകീഴിൽ മികച്ച തുടക്കമാണ് പിഎസ്ജിക്ക്.

കളിയുടെ ആദ്യഘട്ടത്തിൽ എംബാപ്പെ പെനൽറ്റി പാഴാക്കിയിരുന്നു. പിന്നാലെ മോണ്ട്പെല്ലിയർ താരം സാക്കോയുടെ പിഴവുഗോളിൽ പിഎസ്ജി മുന്നിലെത്തി. ആദ്യപകുതിയുടെ അവസാനമിനിറ്റിൽ നെയ്മർ പെനൽറ്റിയിലൂടെ പിഎസ്ജിയുടെ നേട്ടം രണ്ടാക്കി. ഇടവേളയ്ക്കുശേഷമുള്ള ആദ്യഗോളും നെയ്മറുടേതായിരുന്നു. പിന്നാലെ എംബാപ്പെയും തൊടുത്തു. കളി തീരാൻ മൂന്നു മിനിറ്റ് ശേഷിക്കെ റെനാറ്റോ സാഞ്ചെസ് പട്ടിക പൂർത്തിയാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top