12 July Saturday

കെപിഎൽ ഫുട്ബോൾ ; കേരള യുണെെറ്റഡ് ഫെെനലിൽ ; ഇന്ന്‌ ഗോകുലം എഫ്‌സിയും കോവളം എഫ്‌സിയും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

വയനാട്‌ യുണെെറ്റഡിന്റെ 
ജിബോലോ അബ്‌ദുള്ളയുടെ മുന്നേറ്റം തടയുന്ന കേരള യുണൈറ്റഡ്‌ എഫ്‌സിയുടെ മുഹമ്മദ്‌ നൗഫൽ 
/ ഫോട്ടോ: എം എ ശിവപ്രസാദ്‌

കൽപ്പറ്റ
കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ കേരള യുണൈറ്റഡ്‌ എഫ്‌സി ഫൈനലിൽ. രണ്ടാംപാദ സെമിയിൽ വയനാട്‌ യുണൈറ്റഡ്‌ എഫ്‌സിയോട്‌ ഒരു ഗോളിന്‌ തോറ്റെങ്കിലും ആദ്യപാദത്തിലെ മൂന്ന്‌ ഗോൾ ജയം കേരളയെ ഫൈനലിലേക്ക്‌ നയിച്ചു. ഇരുപാദങ്ങളിലുമായി 3–-1ന്റെ മുൻതൂക്കം.

രണ്ടാംപാദത്തിൽ, പകരക്കാരനായി ഇറങ്ങിയ ഘാന താരം ഇസ്‌ഹാക്ക്‌ നൂഹുവാണ്‌ വയനാടിനായി ഗോളടിച്ചത്‌. സൂപ്പർ സിക്‌സ്‌ ചാമ്പ്യൻമാരായി സ്വന്തം തട്ടകത്തിൽ കേരള  യുണൈറ്റഡിനെ നേരിട്ട വയനാടിന്‌ ആദ്യപാദത്തിലെ കനത്ത തോൽവിയുടെ ആഘാതം മറികടക്കാനായില്ല. കളിയുടെ അവസാനഘട്ടത്തിലാണ്‌ വയനാട്‌ ലക്ഷ്യംകണ്ടത്‌.

ഇന്ന്‌ ഗോകുലം എഫ്‌സിയും കോവളം എഫ്‌സിയും തമ്മിൽ നടക്കുന്ന സെമി വിജയികളെ കേരള യുണൈറ്റഡ്‌ ഫൈനലിൽ നേരിടും. ഞായറാഴ്‌ചയാണ്‌ ഫൈനൽ.
ഗോകുലം ആദ്യപാദ സെമിയിൽ ഒരു ഗോളിന്‌ ജയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top