18 December Thursday

ത്രിരാഷ്‌ട്ര ഫുട്‌ബോൾ: 
സഹൽ റിസർവ്‌ ടീമിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023


ന്യൂഡൽഹി
ത്രിരാഷ്‌ട്ര ഫുട്‌ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങൾക്ക്‌ ഇടമില്ല. മധ്യനിര താരം സഹൽ അബ്‌ദുൾ സമദ്‌ റിസർവ്‌ ടീമിലാണ്‌ ഉൾപ്പെട്ടത്‌. 22 മുതൽ 28 വരെ ഇംഫാലിലാണ്‌ ടൂർണമെന്റ്‌. മ്യാൻമറും കിർഗിസ്ഥാനുമാണ്‌ മറ്റ്‌ ടീമുകൾ. സുനിൽ ഛേത്രി, മൻവീർ സിങ്‌ ഉൾപ്പെടെ 23 അംഗ ടീമിനെയാണ്‌ പരിശീലകൻ ഇഗർ സ്‌റ്റിമക്‌ പ്രഖ്യാപിച്ചത്‌. റിസർവ്‌ ടീമിൽ 11 പേരാണ്‌. കൊൽക്കത്തയിലാണ്‌ ക്യാമ്പ്‌.

ടീം–- ഗോൾ കീപ്പർമാർ: ഗുർപ്രീത്‌സിങ്‌ സന്ധു, പുർബ ലചെൻപ ടെമ്പ, അമരീന്ദർ സിങ്‌. 
പ്രതിരോധം: ഗ്ലാൻ മാർട്ടിൻസ്‌, റോഷൻ സിങ്‌, അൻവർ അലി, ആകാശ്‌ മിശ്ര, ചിങ്‌ളൻസെന കൊശാം, രാഹുൽ ബെക്കെ, മെഹ്‌താബ്‌ സിങ്‌, സന്ദേശ്‌ ജിങ്കൻ. 
മധ്യനിര: സുരേഷ്‌ വാങ്‌ജം, രോഹിത്‌ കുമാർ, അനിരുദ്ധ്‌ ഥാപ്പ, ബ്രണ്ടൻ ഫെർണാണ്ടസ്‌, യാസിർ മുഹമ്മദ്‌, റിത്വിക്‌ ദാസ്‌, ജീക്‌സൺ സിങ്‌, ലല്ലിയൻസുവാല ചങ്‌തെ, ബിപിൻ സിങ്‌.  
മുന്നേറ്റം: മൻവീർ സിങ്‌, സുനിൽ ഛേത്രി, ശിവശക്തി നാരായണൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top