18 September Thursday
ഇന്ന്‌ രാത്രി കൊൽക്കത്ത ഡൽഹി

ഐപിഎൽ : ചെന്നൈക്ക്‌ ആര്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021



ഷാർജ
ഐപിഎൽ ക്രിക്കറ്റിലെ ‘രണ്ടാം സെമിഫൈനലിൽ’ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഇന്ന്‌ രാത്രി 7.30ന്‌ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ജയിക്കുന്നവർ വെള്ളിയാഴ്‌ച ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സുമായി ഏറ്റുമുട്ടും. ആദ്യ ക്വാളിഫയറിൽ ഡൽഹി ചെന്നൈയോട്‌ തോറ്റിരുന്നു. എലിമിനേറ്ററിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ തോൽപ്പിച്ചാണ്‌ കൊൽക്കത്ത രണ്ടാം ക്വാളിഫയറിന്‌ യോഗ്യത നേടിയത്‌.

ഇയോവിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത അവസാന എട്ട്‌ കളിയിൽ ആറും ജയിച്ചാണ്‌ വരുന്നത്‌. പരിക്കിലായിരുന്ന ആന്ദ്രേ റസൽ തിരിച്ചെത്തുമോയെന്നാണ്‌ ഉറ്റുനോക്കുന്നത്‌. എങ്കിൽ ഷാക്കിബ്‌ അൽ ഹസ്സൻ പുറത്തിരിക്കും. ഓപ്പണർമാരായ ശുഭ്‌മാൻ ഗില്ലും വെങ്കിടേഷ്‌ അയ്യരും നൽകുന്ന മികച്ച തുടക്കത്തെ ആശ്രയിച്ചിരിക്കും കൊൽക്കത്തയുടെ കുതിപ്പ്‌. മോർഗൻ ഇതുവരെ തിളങ്ങിയിട്ടില്ല. വരുൺ ചക്രവർത്തിക്കൊപ്പം സുനിൽ നരെയ്‌നിന്റെ ഓൾറൗണ്ട്‌ മികവുകൂടി ചേരുമ്പോൾ ഡൽഹിയെ പിടിച്ചുകെട്ടാനാകുമെന്നാണ്‌ പ്രതീക്ഷ.

ഡൽഹിയാകട്ടെ സന്തുലിതമായ ടീമാണ്‌. പൃഥ്വിഷാ, ശിഖർ ധവാൻ, ശ്രേയസ്‌ അയ്യർ, ക്യാപ്‌റ്റൻ ഋഷഭ്‌ പന്ത്‌, ഹെറ്റ്‌മെയർ എന്നിവർ ഉൾപ്പെട്ട ബാറ്റിങ്‌നിര ആഴമേറിയതാണ്‌. പരിക്ക്‌ ഭേദമായി മാർകസ്‌ സ്‌റ്റോയ്‌നിസുകൂടി എത്തിയാൽ ഡൽഹിയെ പിടിക്കുക എളുപ്പമാകില്ല. മൂർച്ചയേറിയ പന്തുമായി ആൻറിച്ച്‌ നോർത്യേയും ആവേഷ്‌ഖാനുമുണ്ട്‌. ഈ സീസണിൽ രണ്ട്‌ ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ ജയം വീതം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top