റോട്ടെർഡാം
ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയിൽ നെതർലൻഡ്‌സിന് തകർപ്പൻ ജയം. ആറ് ഗോളിന് ജിബ്രാൾട്ടറിനെ വീഴ്‌ത്തി. മെംഫിസ് ഡിപെ ഇരട്ടഗോൾ നേടി. വിർജിൽ വാൻഡിക്, ഡെൻസെൽ ഡംഫ്രിസ്, അർണൗത് ദാനുമ, ഡൊണെയ്‌ൽ മലെൻ എന്നിവരും ലക്ഷ്യംകണ്ടു. കളിയിൽ 32 ഷോട്ടുകളാണ് ഡച്ചുകാർ തൊടുത്തത്.
ഇരട്ടഗോളോടെ നെതർലൻഡ്‌സ് മുന്നേറ്റക്കാരൻ ഡിപെയ്‌ക്ക് ഈ വർഷം 14 ഗോളായി. ഗ്രൂപ്പ് ജിയിൽ 19 പോയിന്റുമായി ഒന്നാമതാണ് നെതർലൻഡ്‌സ്. മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയെ സ്ലോവാക്യ തളച്ചു (2–2).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..