19 April Friday
ബെൻസെമയും അലാബയും ഗോളടിച്ചു

സൂപ്പർ റയൽ ; സൂപ്പർ കപ്പിൽ ഐൻട്രാക്‌റ്റിനെ 2–-0ന്‌ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

image credit Real Madrid twitter

 

ഹെൽസിങ്കി
റയൽ മാഡ്രിഡ് പുതിയ സീസണിലും ഒരുങ്ങിത്തന്നെ. യുവേഫ സൂപ്പർ കപ്പ് ഫെെനലിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനെ രണ്ട് ഗോളിന് കീഴടക്കിയാണ് റയലിന്റെ കുതിപ്പ്. സ്പാനിഷ് വമ്പന്മാരുടെ അഞ്ചാം സൂപ്പർ കപ്പാണിത്.

കരിം ബെൻസെമയുടെ ഗോളടി മികവിലാണ് റയലിന്റെ കിരീടം. ഐൻട്രാക്റ്റിനെതിരെ ഒരുഗോൾ ഈ മുപ്പത്തിനാലുകാരന്റെ വകയായിരുന്നു. മറ്റൊന്ന് പ്രതിരോധക്കാരൻ ഡേവിഡ് അലാബ നേടി.റയലിനുവേണ്ടി ഏറ്റവുംകൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ബെൻസെമ. 324 ഗോളുമായി റൗൾ ഗൊൺസാലസിനെ മറികടന്നു. 450 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ആദ്യം.  സ്പാനിഷ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഞായറാഴ്ച അൽമേറിയയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top