26 April Friday

അർജന്റീനയുമായുള്ള 
യോഗ്യതാമത്സരം കളിക്കില്ല: ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022


സാവോപോളോ
ലോകകപ്പ് യോഗ്യതാറൗണ്ടിൽ അർജന്റീനയുമായുള്ള ലോകകപ്പ്  യോഗ്യതാമത്സരം കളിക്കാനാകില്ലെന്ന് ആവർത്തിച്ച് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ. ഒരു വർഷംമുമ്പ് മാറ്റിവച്ച മത്സരം അടുത്തമാസം നടത്താനുള്ള നീക്കത്തിലാണ് ഫിഫ. ഇതിനിടെയാണ് ബ്രസീൽ ഫെഡറേഷന്റെ പ്രതികരണം. അർജന്റീനയ്ക്കും മത്സരം നടത്തുന്നതിൽ എതിർപ്പുണ്ട്.

കഴിഞ്ഞവർഷമാണ് സാവോപോളോയിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള യോഗ്യതാമത്സരം തടസ്സപ്പെട്ടത്. നാല് അർജന്റീന കളിക്കാർ കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് ആരോപിച്ച് ബ്രസീൽ ആരോഗ്യവകുപ്പ് അധികൃതർ കളത്തിലേക്ക് കടന്നുകയറുകയായിരുന്നു. തുടർന്ന് ഫിഫ രണ്ട് ഫെഡറേഷനും പിഴയിട്ടു. മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇരു രാജ്യങ്ങളുടെയും ഫുട്ബോൾ ഫെഡറേഷനുകൾ ഇതിനെതിരെ കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ നൽകി. ഈ മാസം അവസാനം വിധിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top