റോം
ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ കളിയിൽ തോൽവിയറിയാത്ത സംഘമായി ഇറ്റലി. അവസാന 37 മത്സരങ്ങളിലും അസൂറിപ്പട തോറ്റില്ല. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ലിത്വാനിയയെ അഞ്ച് ഗോളിന് തകർത്താണ് അപൂർവനേട്ടം ഇറ്റലി കുറിച്ചത്. 2019ൽ പോർച്ചുഗലിനോടാണ് റോബർട്ടോ മാൻസിനിയുടെ സംഘം അവസാനമായി വീണത്. പിന്നീടുള്ള 37 കളിയിൽ 28ഉം ജയിച്ചു. ഒമ്പത് സമനിലയും വഴങ്ങി. ഇരട്ടഗോൾ നേടിയ മോയിസ് കീനിന്റെ പ്രകടനാമണ് ലിത്വാനിയക്കെതിരെ ഇറ്റലിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
മറ്റുമത്സരങ്ങളിൽ കരുത്തരായ ജർമനിയും സ്--പെയ്‌നും ബൽജിയവും ജയിച്ചു. ഐസ്--ലൻഡിനെയാണ് ജർമനി വീഴ്ത്തിയത് (4–0). കൊസോവോയെയാണ് സ്--പെയ്ൻ മറികടന്നത് (2–0). ഇംഗ്ലണ്ടിനെ 1–1നാണ് പോളണ്ട് കുരുക്കിയത്. ബൽജിയം ഡെന്നീസ് പ്രയേറ്റിന്റെ ഗോളിൽ ബെലാറസിനെ തോൽപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..