29 March Friday

ഹാട്രിക് ഹാലൻഡ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 9, 2021

ഓസ്----ലോ
എർലിങ് ഹാലൻഡിന്റെ ഗോളടി തുടരുന്നു. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇരുപത്തൊന്നുകാരന്റെ ഹാട്രിക്കിൽ നോർവെ ജിബ്രാൾട്ടറിനെ തകർത്തു (5-–1). ഈ സീസണിൽ എട്ട് കളിയിൽ 11 ഗോളായി ഹാലൻഡിന്. ജർമൻ ഫുട്ബോൾ ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനായും മികച്ച പ്രകടനമാണ് നടത്തുന്നത്. രണ്ട് ഹാട്രിക്കും ഇത്തവണ കുറിച്ചുകഴിഞ്ഞു.

മറ്റുമത്സരങ്ങളിൽ പോർച്ചുഗൽ അസർബെെയ്ജാനെ മൂന്ന് ഗോളിന് കീഴടക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പറങ്കികൾക്കായി ബെർണാർഡോ സിൽവ, ആന്ദ്രേ സിൽവ, ദ്യോഗോ യോട്ട എന്നിവർ ഗോളടിച്ചു. ഡെൻമാർക്ക് ഇസ്രയേലിനെ അഞ്ച് ഗോളിന് തകർത്തു. ഓസ്ട്രിയയെ സ്--കോട്--ലൻഡ് മറികടന്നു (1–0).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top