25 April Thursday

ഏഴ്‌ ഗോളിൽ 
ഏഴാംസ്വർണം ; പുരുഷ ഹോക്കിയിൽ ഓസ്‌ട്രേലിയ സ്വർണം നേടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

പുരുഷ ഹോക്കിയിൽ റണ്ണറപ്പായ ഇന്ത്യൻ ടീം വെള്ളി മെഡലുമായി


ബർമിങ്ഹാം
പുരുഷ ഹോക്കിയിൽ ഇന്ത്യയെ ഏഴ്‌ ഗോളിന്‌ തകർത്ത്‌ ഓസ്‌ട്രേലിയ സ്വർണം നേടി. 1998ൽ ഹോക്കി ഉൾപ്പെടുത്തിയതുമുതൽ ഓസീസാണ്‌ ജേതാക്കൾ. തുടർച്ചയായ ഏഴാംകിരീടമാണ്‌.

മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ രക്ഷപ്പെടുത്തലുകൾ തോൽവിഭാരം കുറച്ചു. ആദ്യപകുതിയിൽ ഇന്ത്യ അഞ്ച്‌ ഗോളിന്‌ പിന്നിലായിരുന്നു. ഓസീസ്‌ ആക്രമണത്തിനുമുന്നിൽ പകച്ചുപോയ ഇന്ത്യൻ ടീമിന്‌ ഗോളൊരുക്കാനായില്ല. ജേക്കബ്‌ ആൻഡേഴ്‌സൺ രണ്ട്‌ ഗോളടിച്ചു. ബ്ലേക്ക്‌ ഗോവേഴ്‌സ്‌ ഗെയിംസിലെ ഏഴാംഗോൾ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top