16 July Wednesday

ഇന്ത്യക്ക്‌ പരമ്പര

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

image credit bcci twitter


ഫ്‌ളോറിഡ
വെസ്‌റ്റിൻഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി (3–-1). നാലാമത്തെ മത്സരം 59 റണ്ണിന്‌ ജയിച്ചു. അവസാന മത്സരം ഇന്ന്‌ നടക്കും. സ്‌കോർ: ഇന്ത്യ 5–-191, വിൻഡീസ്‌ 132 (19.1). ഇന്ത്യക്കായി അർഷദീപ്‌ സിങ്‌ മൂന്ന്‌ വിക്കറ്റെടുത്തു. ആവേശ്‌ഖാൻ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്‌ എന്നിവർ രണ്ട്‌ വിക്കറ്റുവീതം നേടി. വിൻഡീസിനായി നിക്കോളാസ്‌ പുരാനും (24) റോവ്‌മാൻ പവലുമാണ്‌ (24) പൊരുതിയത്‌. ആവേശ് ഖാനാണ് മാൻ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്കായി ഋഷഭ്‌ പന്ത്‌  31 പന്തിൽ 44 റണ്ണടിച്ചു.  സഞ്‌ജു സാംസൺ 23 പന്തിൽ 30 റണ്ണുമായി പുറത്താകാതെനിന്നു. അക്‌സർ പട്ടേൽ 20 റണ്ണുമായി പുറത്തായില്ല. ക്യാപ്‌റ്റൻ രോഹിത്‌ശർമ 16 പന്തിൽ 33 റണ്ണെടുത്തു. സൂര്യകുമാർ യാദവ്‌ 14 പന്തിൽ 24 റൺ നേടി. ദീപക്‌ ഹൂഡയും (21)  ദിനേശ്  കാർത്തികും (6) പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top