ഫത്തോർദ
കേരള ബ്ലാസ്റ്റേറ്റേഴ്സ് ഉണർന്നു. കരുത്തരായ ഒഡിഷ എഫ്‌സിയെ 2–-1ന് തകർത്ത് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്‌എല്ലിലെ ആദ്യ ജയം കുറിച്ചു. സ്‌പാനിഷുകാരൻ അൽവാരോ വാസ്‌ക്വസും മലയാളിതാരം കെ പ്രശാന്തുമാണ് ഗോളുകൾ കുറിച്ചത്. ഉറുഗ്വേക്കാരൻ അഡ്രിയാൻ ലൂണയാണ് രണ്ടെണ്ണത്തിനും വഴിയൊരുക്കിയത്. പരിക്കുസമയം നിഖിൽ രാജ് ഒഡിഷയുടെ ആശ്വാസം കണ്ടു. നാല് കളിയിൽ അഞ്ച് പോയിന്റുമായി പട്ടികയിൽ ആറാമതെത്തി ബ്ലാസ്റ്റേഴ്സ്.
ബംഗളൂരുവിനെതിരെയും ഈസ്റ്റ് ബംഗാളിനെതിരെയും നേടിയ വമ്പൻജയത്തിന്റെ ആത്മവിശ്വാസത്തിൽ എത്തിയ ഒഡിഷയ്‌ക്ക് തൊട്ടതെല്ലാം പിഴച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ പാസ് ഗെയിമിൽ അവർ വിയർത്തു.
ഇടവേള കഴിഞ്ഞെത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോൾ നേടിയത്. ലൂണ നീട്ടിനൽകിയ പന്ത് പ്രതിരോധക്കാരെ മറികടന്ന് വാസ്‌ക്വസ് വലകയറ്റുകയായിരുന്നു. പകരക്കാരനായെത്തിയാണ് പ്രശാന്ത് ലക്ഷ്യംകണ്ടത്. ബ്ലാസ്‌റ്റേഴ്‌സിനായുള്ള 50–-ാം മത്സരമായിരുന്നു പ്രശാന്തിന്. 12ന് ഈസ്റ്റ് ബംഗാളുമായാണ് അടുത്തകളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..