17 April Wednesday

ഇന്ററിനോട് തോറ്റു ; ബാഴ്‌സ ഞെട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


മിലാൻ
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് കനത്ത തിരിച്ചടി. തുടർച്ചയായ രണ്ടാംതോൽവിയോടെ നോക്കൗട്ട് പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. ഇന്റർ മിലാൻ ഒരു ഗോളിനാണ് ബാഴ്സയെ വീഴ്‌ത്തിയത്. ഗ്രൂപ്പിൽ മൂന്നാമതാണ് ബാഴ്സ. മറ്റൊരു മത്സരത്തിൽ ക്ലബ് ബ്രുജ് അ-ത്-ലറ്റികോ മാഡ്രിഡിനെ രണ്ട് ഗോളിന് തകർത്തു.

ഗ്രൂപ്പ് സിയിൽ ഹകൻ കല്യാനോഗ്ലുവിന്റെ ഗോളിലാണ് ഇന്റർ ബാഴ്സയെ തുരത്തിയത്. കഴിഞ്ഞമത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് സാവിയുടെ സംഘം തോറ്റിരുന്നു. വിക്ടോറിയ പ്ലസനെ 5–0ന് തകർത്ത ബയേണാണ് ഗ്രൂപ്പിൽ ഒന്നാമത്. മറ്റ് മത്സരങ്ങളിൽ ലിവർപൂൾ 2–0ന് റേഞ്ചേഴ്സിനെയും നാപോളി 6–1ന് അയാക്സിനെയും കീഴടക്കി. ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട്–ടോട്ടനം ഹോട്സ്പർ മത്സരം ഗോളില്ലാതെ അവസാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top