18 April Thursday
സംസ്ഥാന സ്‌കൂൾ കായികോത്സവം

പാലക്കാടൻ കുതിപ്പ്‌ ; ട്രാക്കിലും ഫീൽഡിലും മെഡൽ കൊയ്‌ത്ത്‌

ജിജോ ജോര്‍ജ്Updated: Sunday Dec 4, 2022

ജൂനിയർ ആണ്‍കുട്ടികളുടെ പോൾവാൾട്ടില്‍ മീറ്റ് റെക്കോഡിടുന്ന കോതമംഗലം മാർ ബേസിലിന്റെ ശിവദേവ്‌ രാജീവ്
 ഫോട്ടോ: സുമേഷ് കോടിയത്ത്



തിരുവനന്തപുരം
ട്രാക്കിലും ഫീൽഡിലും പാലക്കാടൻ കാറ്റ്‌ വീശിയടിച്ചു. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ആദ്യദിനത്തിൽ പാലക്കാടൻ കുതിപ്പ്‌. രാവിലെ ദീർഘദൂര ഇനങ്ങളിൽ തുടങ്ങിയ മെഡൽകൊയ്‌ത്ത്‌ ട്രാക്കിൽമാത്രമല്ല, ഫീൽഡിലും ആവർത്തിച്ചു. 67 പോയിന്റുമായാണ്‌ നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിന്‌. എറണാകുളമാണ്‌ (34) രണ്ടാമത്‌. കോട്ടയം (21) മൂന്നാമതുണ്ട്‌. 

മുണ്ടൂർ എച്ച്‌എസ്‌, കല്ലടി എച്ച്‌എസ്‌ കുമരംപുത്തൂർ, പറളി എച്ച്‌എസ്‌, സിഎഫ്‌ഡി എച്ച്‌എസ്‌എസ്‌ മാത്തൂർ, ജിഎച്ച്‌എസ്‌ ചിറ്റൂർ തുടങ്ങിയ സ്‌കൂളുകളിലൂടെയാണ്‌ പാലക്കാടിന്റെ മെഡൽകൊയ്‌ത്ത്‌. ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമാണ്‌ മത്സരം.

രണ്ടാംദിനമായ ഇന്ന്‌ മേളയിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തുന്ന 100 മീറ്റർ ഉൾപ്പെടെ 22 ഫൈനൽ നടക്കും. മികച്ച സ്‌കൂളിനായുള്ള പോരാട്ടത്തിൽ മൂന്ന് സ്വർണവും രണ്ട്‌ വെള്ളിയും നേടി എറണാകുളം കോതമംഗലം മാർബേസിൽ സ്‌കൂൾ കുതിപ്പ്‌ തുടങ്ങി. 2019ലും മാർ ബേസിലായിരുന്നു മികച്ച സ്‌കൂൾ. രണ്ടാംസ്ഥാനുള്ള കല്ലടി എച്ച്‌എസ്‌ കുമരംപുത്തൂരിന്‌ 16 പോയിന്റാണുള്ളത്‌. 13 പോയിന്റുമായി എച്ച്‌എസ്‌ പറളി മൂന്നാമതും 11 പോയിന്റുമായി പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌ നാലാമതുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top