26 April Friday

കാരിക്ക്‌ സ്ഥാനമൊഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


ലണ്ടൻ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലക ചുമതലസ്ഥാനം മൈക്കേൽ കാരിക്ക്‌ ഒഴിഞ്ഞു. റാൾഫ്‌ റാങ്ക്‌നിക് ചുമതലയേൽക്കുന്നതോടെയാണ്‌ മുൻ യുണൈറ്റഡ്‌ താരംകൂടിയായ കാരിക്ക്‌ പടിയിറങ്ങിയത്‌. യുണൈറ്റഡുമായുള്ള 15 വർഷത്തെ ബന്ധമുണ്ട്‌ നാൽപ്പതുകാരന്‌. 2006ൽ കളിക്കാരനായെത്തി. 2018ൽ കളിമതിയാക്കിയശേഷം പരിശീലകസംഘത്തിൽ ചേർന്നു. ഹൊസെ മൊറീന്യോക്കും ഒലേ ഗുണ്ണാർ സോർചെയറിനും കീഴിൽ സഹപരിശീലകനായിരുന്നു. സോൾചെയറിനെ പുറത്താക്കിയതിനുപിന്നാലെയാണ് താൽക്കാലിക പരിശീലകനാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top