19 December Friday

മിക്സ്‌ഡിൽ 
മിന്നി 
റിലേ ടീം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

image credit Athletic Federation of India facebook


ഹാങ്‌ചൗ
വെങ്കലനേട്ടം വെള്ളിയാക്കി ഇന്ത്യൻ റിലേ ടീം. 4–-400 മീറ്റർ മിക്സ്‌ഡ്‌ റിലേയിൽ വെങ്കലമായിരുന്നു ഇന്ത്യൻ ടീമിന്‌. എന്നാൽ, രണ്ടാമതെത്തിയ ശ്രീലങ്കൻ ടീമിനെ ലൈൻ തെറ്റിച്ചതിന്‌ അയോഗ്യരാക്കിയതോടെ ഇന്ത്യയുടെ മെഡൽ വെള്ളിയായി മാറുകയായിരുന്നു. മലയാളിതാരം മുഹമ്മദ്‌ അജ്‌മൽ, വിത്യ രാംരാജ്‌, രാജേഷ്‌ രമേഷ്‌, വി ശുഭ എന്നിവരടങ്ങിയ ടീം 3:14.25 സമയത്തിൽ ദൂരം പൂർത്തിയാക്കി. ബഹ്‌റൈനാണ്‌ സ്വർണം. ലങ്ക അയോഗ്യരായതോടെ കസാഖ്‌സ്ഥാന്‌ വെങ്കലം കിട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top