20 April Saturday

ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. വെെകിട്ട് 3.30നാണ് മത്സരം. സോണി നെറ്റ്--വർക്കിൽ തത്സമയം കാണാം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ. സെപ്തംബർ പത്തിനാണ് അവസാന കളി. വിരാട് കോഹ്--ലി നയിക്കുന്ന ഇന്ത്യ പരിക്കിന്റെ പിടിയിലാണ്. ശുഭ്മാൻ ഗിൽ ഉൾപ്പെടെ മൂന്ന് താരങ്ങൾ പുറത്തായി.

പരിശീലനത്തിനിടെ പന്ത് തലയിൽക്കൊണ്ട ഓപ്പണർ മായങ്ക് അഗർവാളും ആദ്യ ടെസ്റ്റിനില്ല. വെെസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ഇന്ന് കളിച്ചേക്കും. ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട് നിരയുടെ കരുത്ത് ജയിംസ് ആൻഡേഴ്സൺ നയിക്കുന്ന പേസ് നിരയാണ്. ബെൻ സ്‌റ്റോക്‌സ്‌ ടീമിലില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top