25 April Thursday

ചതുർദിന ടെസ്‌റ്റ്‌ വേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


ദുബായ്‌
രാജ്യാന്തര ക്രിക്കറ്റ്‌ താരങ്ങളിൽ 76 ശതമാനംപേർക്കും ചതുർദിന ടെസ്‌റ്റ്‌ എന്ന ആശയത്തോടെ താൽപ്പര്യമില്ലെന്ന്‌ സർവേ. രാജ്യാന്തര ക്രിക്കറ്റ്‌ താരങ്ങളുടെ അസോസിയേഷനാണ്‌ സർവേ സംഘടിപ്പിച്ചത്‌. ഇന്ത്യയിലെയും പാകിസ്ഥാനിലെയും കളിക്കാർ സർവേയിൽ പങ്കാളികളായില്ല. ആകെ 277 പേർ പങ്കെടുത്തു. 82 ശതമാനം കളിക്കാർക്കും ടെസ്‌റ്റിനോടാണ്‌ താൽപ്പര്യം.
അതേസമയം, പല കളിക്കാർക്കും പ്രധാന ചാമ്പ്യൻഷിപ്പുകളിൽനിന്നുള്ള വേതനം കിട്ടിയില്ലെന്ന്‌ സമിതി അറിയിച്ചു. കരാർ ലംഘനങ്ങളുമുണ്ടായി. ഐസിസി ഇക്കാര്യത്തിൽ കൃത്യമായി ഇടപെടണമെന്ന്‌ സമിതി ആവശ്യപ്പെട്ടു. അതത്‌ രാജ്യങ്ങളിലെ അസോസിയേഷനുകളോട്‌ ആവശ്യപ്പെടണമെന്നും നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top