03 July Thursday

ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ : കേരളം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


കോഴിക്കോട്‌
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ കാണാതെ കേരളം പുറത്ത്‌. അവസാന മത്സരത്തിൽ മധ്യപ്രദേശിനോട്‌ സമനിലയിൽ കുരുങ്ങി(1–-1). ജി ഗ്രൂപ്പിൽ  ഏഴു പോയിന്റോടെ മിസോറം ക്വാർട്ടറിൽ കടന്നു. കേരളത്തിന്‌ നാല്‌ പോയിന്റാണ്‌.

കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ ശിൽപ്പ സോണി മധ്യപ്രദേശിനെ മുന്നിലെത്തിച്ചു. കേരളത്തിനായി രേഷ്‌മ സമനില നേടി. മിസോറമും ഉത്തരാഖണ്ഡും ഗോളടിക്കാതെ പിരിഞ്ഞു. എഫ്‌ ഗ്രൂപ്പിൽ ഒഡിഷ അവസാന എട്ടിൽ സ്ഥാനംപിടിച്ചു. 

കൂത്തുപറമ്പ്‌ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ചാമ്പ്യൻമാരായ മണിപ്പുർ ക്വാർട്ടറിലെത്തി. കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിൽ ഛത്തീസ്‌ഗഢിനെ നാല്‌ ഗോളിന്‌ തോൽപ്പിച്ച്‌ റെയിൽവേസ്‌ ക്വാർട്ടറിൽ കടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top