24 April Wednesday

ഇന്ന് ആറാം ഗെയിം; കാൾസൻ പേടിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

image credit world chess twitter

ദുബായിലെ ലോക ചെസ്‌ 
ചാമ്പ്യൻഷിപ്‌ വേദിയിൽനിന്ന്‌ :
 എൻ ആർ അനിൽകുമാർ
(ഇന്ത്യൻ ചെസ്‌ ഒളിമ്പ്യാഡ്‌ മുൻ അംഗം, ദേശീയ ബി ചെസ്‌ മുൻ ചാമ്പ്യൻ)

ലോക ചെസ്‌ ചാമ്പ്യൻഷിപ്‌ ഫൈനൽ പിരിമുറുക്കത്തിലേക്ക്‌ പോകുന്നുവെന്ന്‌ നിസ്സംശയം പറയാം. ലോക ചാമ്പ്യൻ മാഗ്നസ്‌ കാൾസനെ അട്ടിമറിക്കാനുള്ള സുവർണാവസരം രണ്ടാംഗെയിമിലും അഞ്ചാംഗെയിമിലും ചാലഞ്ചർ ഇയാൻ നിപോംനിഷി നഷ്‌ടപ്പെടുത്തി. കാൾസനാകട്ടെ മികച്ച ഫോമിലെത്തിയതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നുമില്ല. പക്ഷേ, അഞ്ച്‌ ഫൈനലുകളുടെ അനുഭവസമ്പത്ത്‌ തള്ളിക്കളയാനാകാത്ത ഘടകമാണ്‌. മനക്കരുത്തിൽ കാൾസൻ ഏറെ മുന്നിലാണ്‌. 

ഇന്നലെ വിശ്രമദിവസമായിരുന്നു. അഞ്ചു കളി കഴിഞ്ഞപ്പോൾ ഇരുവരും സമനിലയിൽ കുരുങ്ങി രണ്ടര പോയിന്റുവീതം നേടി. ഇനി ഒമ്പതു കളി ബാക്കി. ഇന്ന്‌ ആറാംഗെയിമിന്‌ ഇറങ്ങുമ്പോൾ കാൾസൻ കരുതിയിരിക്കണം. നിപോ തെളിഞ്ഞുവരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top