19 March Tuesday

മൊറീന്യോ 
കുറ്റക്കാരൻ, ശിക്ഷ പിന്നീട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

image credit as roma twitter


ന്യോൺ
യൂറോപ ലീഗ്‌ ഫുട്‌ബോൾ ഫൈനൽ മത്സരത്തിനുശേഷം റഫറി ആന്തണി ടെയ്‌ലറെ അസഭ്യം പറഞ്ഞതിന്‌ റോമ പരിശീലകൻ ഹൊസെ മൊറീന്യോയ്‌ക്കെതിരെ കുറ്റംചാർത്തി യുവേഫ. ശിക്ഷ പിന്നീട്‌ തീരുമാനിക്കും. പിഴയും വിലക്കും ഉണ്ടാകാനാണ്‌ സാധ്യത.

ഹംഗറിയിലെ ബുഡാപെസ്റ്റിൽ സെവ്വിയക്കെതിരെയായിരുന്നു റോമയുടെ കിരീടപ്പോരാട്ടം. മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. കളിക്കിടെ റഫറിയോട്‌ ക്ഷോഭിച്ചിരുന്ന മൊറീന്യോ രണ്ടാംസ്ഥാനക്കാർക്ക്‌ കിട്ടിയ വെള്ളി മെഡൽ ആരാധകന്‌ വലിച്ചെറിഞ്ഞ്‌ നൽകുകയും ചെയ്‌തു. പിന്നാലെ ടീം ഹോട്ടലിലേക്ക്‌ പുറപ്പെടുമ്പോൾ വാഹനത്തിനരികെ നിന്നാണ്‌ അതുവഴിവന്ന റഫറിക്കെതിരെ അസഭ്യം ചൊരിഞ്ഞത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top