27 April Saturday

വോളിക്കായി സർക്കാർ സ്‌മാഷ്‌ ; മിടുക്കികളെ കണ്ടെത്താൻ അക്കാദമിയൊരുക്കുന്നു

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Friday Mar 3, 2023


കൊച്ചി
വോളിബോളിൽ മിടുക്കികളെ കണ്ടെത്താൻ സർക്കാർ അക്കാദമിയൊരുക്കുന്നു. സ്‌പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ വോളിബോൾ അക്കാദമി ആരംഭിക്കുന്നത്‌. 17 വയസ്സിനുതാഴെയുള്ള കുട്ടികൾക്ക്‌ പരിശീലനം നൽകും.

വിദേശത്തുനിന്നുൾപ്പെടെ പരിശീലകരെ എത്തിക്കാൻ കൗൺസിൽ ശ്രമം ആരംഭിച്ചു. താരങ്ങൾക്ക്‌ താമസസൗകര്യവും ഒരുക്കും. സമീപത്തെ സ്‌കൂളുകളുമായി സഹകരിച്ച്‌  വിദ്യാഭ്യാസം ഉറപ്പാക്കും. ആദ്യഘട്ടത്തിൽ ചുരുങ്ങിയത്‌ 20 താരങ്ങൾക്ക്‌ പ്രവേശനം നൽകും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇതിനായി സെലക്‌ഷൻ ട്രയൽസ്‌ നടത്തും. മികച്ച കോർട്ട്‌, താരങ്ങൾക്ക്‌ ജേഴ്‌സി, വ്യായാമത്തിനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കും. പരിശീലകർക്കുപുറമെ പാചകക്കാരൻ, വാർഡൻ, സുരക്ഷാ ജീവനക്കാർ എന്നിവരെയും അക്കാദമിയുടെ ഭാഗമായി നിയോഗിക്കും. പദ്ധതി നടപ്പാക്കാൻ 35 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി കായികവകുപ്പ്‌ ഉത്തരവായി. നേരത്തേ കായികവകുപ്പിന്റെ നേതൃത്വത്തിൽ വനിതാ ഫുട്‌ബോൾ അക്കാദമി ആരംഭിച്ചിരുന്നു.

അടുത്ത അധ്യയനവർഷം പ്രവർത്തനം ആരംഭിക്കാൻ കഴിയുംവിധത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകുകയാണ്‌ കൗൺസിലും കായികവകുപ്പും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top