18 December Thursday

ജെസ്വിൻ ആൽഡ്രിന്‌ ദേശീയ റെക്കോഡ്‌ ; ശ്രീശങ്കറിനെ മറികടന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 3, 2023



ബെല്ലാരി
പുരുഷന്മാരുടെ ലോങ്ജമ്പിൽ പുതിയ ദേശീയ റെക്കോഡ്‌. തമിഴ്‌നാട്ടുകാരൻ ജെസ്വിൻ ആൽഡ്രിനാണ്‌ പുതിയ ദൂരംകുറിച്ചത്‌–-8.42 മീറ്റർ.
മലയാളിതാരം എം ശ്രീശങ്കറിന്റെ പേരിലുള്ള 8.36 മീറ്ററാണ്‌ മറികടന്നത്‌. കഴിഞ്ഞവർഷം കോഴിക്കോട്ടുനടന്ന ഫെഡറേഷൻകപ്പ്‌ മീറ്റിലാണ്‌ ശ്രീശങ്കർ റെക്കോഡിട്ടത്.

രണ്ടാമത്‌ ഇന്ത്യൻ ഓപ്പൺ ജമ്പ്‌സ്‌ മീറ്റിലെ ആദ്യചാട്ടത്തിൽ ജെസ്വിൻ 8.05 മീറ്ററാണ്‌ താണ്ടിയത്‌. അടുത്ത അവസരത്തിലാണ്‌ ഇരുപത്തൊന്നുകാരന്റെ  പുതിയ ദൂരം. കേരളത്തിന്റെ മുഹമ്മദ്‌ അനീസ്‌ യഹിയ 7.85 മീറ്ററോടെ രണ്ടാമതായി. വനിതകളിൽ 6.11 മീറ്റർ ചാടി എൽ ശ്രുതിലക്ഷ്‌മി സ്വർണം നേടി. ട്രിപ്പിൾജമ്പിൽ ഗായത്രി ശിവകുമാറിന്‌ (12.98 മീറ്റർ) മീറ്റ്‌ റെക്കോഡുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top