19 April Friday
എട്ടാം ഡിവിഷൻ ക്ലബ്‌ ടോട്ടനത്തിനോട്‌

മറൈന്‌ ആവേശ പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


ലണ്ടൻ
എട്ടാം ഡിവിഷൻ ക്ലബ്‌ മറൈൻ എഫ്‌സിക്ക്‌ ഇംഗ്ലീഷ്‌ എഫ്‌എ കപ്പ്‌ ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്‌പറുമായി മത്സരം. മൂന്നാം റൗണ്ടിലാണ് മറൈൻ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ വമ്പൻമാരെ നേരിടുക.  എഫ്‌എ കപ്പ്‌ മൂന്നാം റൗണ്ടിൽ കടക്കുന്ന രണ്ടാമത്തെമാത്രം എട്ടാം ഡിവിഷൻ ക്ലബ്ബാണ്‌ മറൈൻ.

മറ്റ്‌ മൂന്നാം റൗണ്ട്‌ പോരാട്ടങ്ങളിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ വാറ്റ്‌ഫോർഡിനെയും അഴ്‌സണൽ ന്യൂകാസിൽ യുണൈറ്റഡിനെയും നേരിടും. മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ബർമിങ്‌ഹാം സിറ്റിയും ചെൽസിക്ക്‌ നാലാം ഡിവിഷൻ ക്ലബ്‌ മോർകാംബെയുമാണ്‌ എതിരാളികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top