കൊച്ചി
ആരാധകപ്പെയ്‌ത്തായിരുന്നു കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ. ആർത്തലച്ച് പെയ്‌ത മഴയെയും തോൽപ്പിച്ച് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ എത്തി. ജംഷഡ്‌പുർ എഫ്‌സിക്കെതിരെയുള്ള പോരാട്ടത്തിന് ഗ്യാലറിയിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഊർജമായി അവർ മാറി.
രാവിലെമുതലുള്ള തോരാമഴ ആരാധകരുടെ അടങ്ങാത്ത ആവേശത്തിനുമുന്നിൽ തോറ്റു. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ രണ്ടാംജയം പ്രതീക്ഷിച്ചാണ് ആരാധകരെത്തിയത്. കളിയ ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ സ്‌റ്റേഡിയവും പരിസരവും മഞ്ഞക്കടലായി. ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് ടീമിന്റെ നിറം മുഖത്ത് തേച്ച് അവർ ഇരമ്പി. കളി തുടങ്ങിയതോടെ ഗ്യാലറി ത്രസിച്ചു. ആരവങ്ങൾ ആകാശംതൊട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..