25 April Thursday

പരിശീലനത്തിനും ‘ലോക്ക്‌ഡൗൺ’

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


പട്യാലയിലാണ്‌. ഇന്ത്യൻ ക്യാമ്പിൽ. ഒളിമ്പിക്‌സ്‌ ലക്ഷ്യമിട്ടായിരുന്നു പരിശീലനം. പക്ഷേ, കോവിഡ്‌ എല്ലാം മാറ്റിമറിച്ചു. ഇപ്പോൾ പൂർണമായും ലോക്ക്‌ഡൗണാണ്‌.
പരിശീലനം നിർത്തി ക്യാമ്പിൽ ഭക്ഷണം കഴിച്ചും ഉറങ്ങിയും കഴിയുന്നു. കൂട്ടിന്‌ പി യു ചിത്രയും പൂവമ്മയും ശാലിനിയും മറീനയുമുണ്ട്‌. ഹോസ്‌റ്റലിൽ എല്ലാ സുരക്ഷയോടുംകൂടി കഴിയുന്നു.

എല്ലാദിവസവും ചെറിയ വ്യായാമങ്ങൾ ചെയ്യും. പിന്നെ നന്നായി ഭക്ഷണം കഴിക്കും. ഫോണാണ്‌ ഏക ആശ്വാസം. ടി വി കാണലൊക്കെ കുറവാണ്‌. കൂട്ടുകാരികൾക്കൊപ്പം ടിക്‌ടോക്ക്‌ പോലുള്ള തമാശകളിലൂടെയാണ്‌ സമയം കളയുന്നത്‌. ഭാവിയെക്കുറിച്ച്‌ ഒരാലോചനയും ഇപ്പോഴില്ല. ലോക്ക്‌ഡൗണിനുശേഷം വീട്ടിൽ പോകുന്ന കാര്യവും പരിശീലനവും ആലോചിക്കും.

വി കെ വിസ്‌മയ , ഇന്ത്യൻ അത്‌ലീറ്റ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top