15 July Tuesday

രാജസ്ഥാൻ റോയൽസ് കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


മുംബെെ
ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചു വിക്കറ്റിന്‌ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് ഐപിഎൽ പ്ലേ ഓഫിൽ കടന്നു.  24നു നടക്കുന്ന ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത്‌ ടൈറ്റൻസിനെ രാജസ്ഥാൻ നേരിടും. റൺ നിരക്കിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ പിന്നിലാക്കിയാണ് രാജസ്ഥാൻ രണ്ടാംസ്ഥാനത്ത് എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്ണെടുത്തു. മറുപടിക്കെത്തിയ രാജസ്ഥാൻ രണ്ടു പന്ത് ശേഷിക്കെ ജയം നേടി. യശസ്വി ജയ്സ്വാൾ (44 പന്തിൽ 59), ആർ അശ്വിൻ (23 പന്തിൽ 40*) എന്നിവരുടെ പ്രകടനം രാജസ്ഥാനു തുണയായി. മൊയീൻ അലിയുടെ ഒറ്റയാൾ പ്രകടനമാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ ഒരുക്കിയത്. മൊയീൻ അലി 47 പന്തിൽ 93 റണ്ണടിച്ചു. ആദ്യ ഓവറുകളിൽ തകർത്തടിച്ച ചെന്നെെയെ രാജസ്ഥാൻ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യ രണ്ടോവറിൽ മൂന്ന് റണ്ണായിരുന്നു. എന്നാൽ, അടുത്ത നാലോവറിൽ ചെന്നെെ നേടിയത് 72. പക്ഷേ, അവസാന 14 ഓവറിൽ 75 റൺമാത്രമാണ് നേടാൻ കഴിഞ്ഞത്.
മൊയീന്റെ ഇന്നിങ്സിൽ മൂന്ന് സിക്സറും 13 ഫോറും ഉൾപ്പെട്ടു.

നാലോവറിൽ 20 റൺമാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഒബെദ് മക്കോയി രാജസ്ഥാൻ ബൗളർമാരിൽ തിളങ്ങി. രണ്ട് വിക്കറ്റുമായി യുശ്-വേന്ദ്ര ചഹാലും തിളങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top