12 July Saturday

ദേശീയ ഓപ്പൺ അത്ലറ്റിക് മീറ്റിൽ രണ്ട് മീറ്റ് റെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021


വാറംഗൽ
ദേശീയ ഓപ്പൺ അത്-ലറ്റിക് മീറ്റിൽ രണ്ട് മീറ്റ് റെക്കോഡുകൂടി പിറന്നു. പുരുഷ 200 മീറ്ററിൽ അസമിന്റെ അംലാൻ ബൊർഗോഹൊയ്ൻ 20.75 സെക്കൻഡിൽ റെക്കോഡിട്ടു. 14 വർഷം പഴക്കമുള്ള റെക്കോഡാണ് ഇരുപത്തിമൂന്നുകാരൻ തിരുത്തിയത്. 200 മീറ്ററിൽ നാലുപേർ മാത്രമേ ഇന്ത്യയിൽ അംലാനെക്കാൾ മികച്ച സമയത്തിൽ ഓടിയിട്ടുള്ളൂ. വനിതകളുടെ ഡിസ്‌കസ്‌ ത്രോയിൽ രാജസ്ഥാന്റെ മഞ്ജു ബാല സിങ്ങും റെക്കോഡിട്ടു.
പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സർവീസസിന്റെ മലയാളിതാരം അബ്ദുള്ള അബൂബക്കർ വെള്ളി നേടി. വനിതകളുടെ 200 മീറ്ററിൽ തമിഴ്നാടിന്റെ അർച്ചന സുശീന്ദ്രനാണ് സ്വർണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top