03 December Sunday

മെഡൽ ഉറപ്പിച്ച്‌ രോഷിബിന ; ബൊപ്പണ്ണയ്ക്ക്‌ 
ജയവും തോൽവിയും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


ഹാങ്‌ചൗ
ആയോധനകലയായ വുഷുവിൽ മെഡൽ ഉറപ്പിച്ച്‌ മണിപ്പുരുകാരി രോഷിബിന ദേവി നവോറം. 60 കിലോ വിഭാഗത്തിൽ സെമിയിൽ എത്തിയതോടെയാണ്‌ വെങ്കലം ഉറപ്പാക്കിയത്‌. കസാഖ്‌സ്ഥാന്റെ അയിമൻ കാർഷികയെ ക്വാർട്ടറിൽ കീഴടക്കി.

പുരുഷവിഭാഗത്തിൽ സൂര്യഭാനു പർതാപ്‌ ക്വാർട്ടറിലെത്തി. വിക്രാന്ത്‌ ബിലിയൻ പുറത്തായി. ടെന്നീസിൽ രോഹൻ ബൊപ്പണ്ണയ്ക്ക്‌ ജയവും തോൽവിയും. പുരുഷ ഡബിൾസിൽ യുകി ഭാംബ്രിയുമൊത്ത്‌ മുന്നേറാനായില്ല. ഉസ്‌ബെക്‌ സഖ്യമായ സെർജി ഫോമിന–-ഖുമോയുൻ 2–-6, 6–-3, 10–-6ന്‌ ജയിച്ചുകയറി. എന്നാൽ, മിക്സ്‌ഡ്‌ ഡബിൾസിൽ ഋതുജ ഭൊസാലെയുമൊത്ത്‌ ബൊപ്പണ്ണ 6–-2, 6–-4ന്‌ ഉസ്‌ബെക്‌ സഖ്യത്തെ മറികടന്നു. ബോക്‌സിങ്ങിൽ നിഷാന്ത്‌ ദേവും ദീപക്‌ ഭോറിയയും പ്രീ ക്വാർട്ടറിലെത്തി. അരുന്ധതി ചൗധരി പുറത്തായി.

നീന്തലിൽ ലിഖിത്‌ ശെൽവരാജ്‌ 100 മീറ്റർ ബാക്‌സ്‌ട്രോക്കിൽ ഏഴാമതായി. ശ്രീഹരി നടരാജിന്‌ 50 മീറ്റർ ബാക്‌സ്‌ട്രോക്കിൽ ആറാംസ്ഥാനം. പുരുഷന്മാരുടെ റിലേ ടീം ഏഴാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. വനിതാ ഹാൻഡ്‌ബോളിൽ ജപ്പാൻ 41–-13ന്‌ ഇന്ത്യയെ തോൽപ്പിച്ചു. 3 x 3 പുരുഷ ബാസ്‌കറ്റ്‌ബോളിൽ മലേഷ്യയെ 20–-16ന് കീഴടക്കി. ചെസിൽ കൊണേരു ഹമ്പിക്ക്‌ നാലംറൗണ്ടിൽ തോൽവി പിണഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top