28 March Thursday

ബുമ്ര കൊടുങ്കാറ്റ് ; മാസ്മരിക ബൗളിങ് പ്രകടനം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

image credit Mumbai Indians twitter


മുംബെെ
ഒടുവിൽ ജസ്പ്രീത് ബുമ്രയുടെ മാസ്മരിക ബൗളിങ് പ്രകടനം. ഐപിഎല്ലിൽ കൊൽക്കത്ത നെെറ്റ് റൈഡേഴ്സിന്റെ അഞ്ച് വിക്കറ്റാണ് മുംബെെ ഇന്ത്യൻസിന്റെ പേസർ പിഴുതത്. കൊൽക്കത്ത 9–165ൽ ഒതുങ്ങി.

നാലോവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 10 റൺമാത്രം വഴങ്ങിയാണ് ബുമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം. 18 പന്തുകളിൽ റൺ വിട്ടുകൊടുത്തില്ല. പതിനെട്ടാമത്തെ ഓവറിൽ റണ്ണൊന്നും നൽകാതെ മൂന്ന് വിക്കറ്റ്. അവസാന ഓവറിൽ വിട്ടുനൽകിയത് വെറും ഒരു റണ്ണും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്കായി വെങ്കിടേഷ് അയ്യർ (24 പന്തിൽ 43) മികച്ച തുടക്കം നൽകി. നാല് സിക്സറും മൂന്ന് ഫോറും പായിച്ചു. അജിൻക്യ രഹാനെ (24 പന്തിൽ 25) പിന്തുണ നൽകി. എന്നാൽ, വെങ്കിടേഷ് അയ്യർ പുറത്തായശേഷം കൊൽക്കത്തയുടെ റൺനിരക്ക് ഇടിഞ്ഞു. 26 പന്തിൽ 43 റണ്ണെടുത്ത നിതീഷ് റാണയാണ് കരകയറ്റിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആറു റണ്ണെടുത്ത് പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top