19 April Friday

റെക്കോഡോടെ എംജി മീറ്റിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

പാലാ
പുത്തൻ മീറ്റ് റെക്കോഡോടെ എംജി യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിന് പാലായിൽ ട്രാക്ക് ഉണർന്നു. വനിതകളുടെ 21 കിലോമീറ്റർ മധ്യദൂര മാരത്തണിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ അഞ്ജു മുരുകൻ ആദ്യ റക്കോഡ് നേടി. 18 വർഷം പഴക്കമുള്ള റെക്കോഡാണ്‌ തിരുത്തിയത്.  1.20:32 സമയത്തിൽ ദൂരം താണ്ടി.  അസംപ്ഷന്റെ മുൻ താരം ഒ പി ജയ്ഷ 2004ൽ സ്ഥാപിച്ച ഒരു മണിക്കൂർ 21 മിനുട്ട് സമയമാണ്‌ തിരുത്തി കുറിച്ചത്. കോതമംഗലം എംഎ കോളേജിന്റെ താരങ്ങളായ പൗർണമി, കെ പി സാനിക എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

പുരുഷ വിഭാഗം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം എംഎ കോളേജിന്റെ ദേവരാജ്‌ സ്വർണ്ണം നേടി. എംഎ കോളേജിന്റെ സരുൺ സജി, ചങ്ങനാശ്ശേരി എസ്ബി കോളേജിലെ റെജിൻ ബാബു എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

പാലാ മുനിസിപ്പൽ ഗ്രീൻ ഫീൽഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ്‌ കായികോത്സവം. പുരുഷ, വനിതാ വിഭാഗം മധ്യദൂര മാരത്തൺ മത്സരങ്ങളോടെയായിരുന്നു മൂന്ന് ദിവസത്തെ മേളയുടെ തുടക്കം. തിങ്കളാഴ്ച  രാവിലെ ആറിന് ആരംഭിക്കുന്ന 20 കിലോമീറ്റർ നടത്ത മത്സരങ്ങളോടെയാണ് രണ്ടാം ദിനത്തിലെ തുടക്കം. 21 ഇനങ്ങളിൽ ഫൈനൽ നടക്കും. ചൊവ്വാഴ്ച സമാപിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top