03 October Tuesday

ലയണൽ മെസി അമേരിക്കൻ ക്ലബ്ബ്‌ ഇന്റർ മയാമിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

Photo Credit: Leo Messi/Facebook

പാരിസ്‌ > ലയണൽ മെസി അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ് ഇന്റർ മയാമിയിൽ ചേരും. ഫ്രഞ്ച്‌ ഫുട്‌ബോൾ ക്ലബ് പിഎസ്‌ജി വിട്ടശേഷം പല ക്ലബ്ബുകളുമായും ബന്ധപ്പെട്ട്‌ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അർജന്റീനക്കാരൻ അവസാനം ഇന്റർ മയാമിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. സൗദി ക്ലബ് അൽ ഹിലാലിന്റെ വൻ വാഗ്‌ദാനം നിരസിച്ചാണ്‌ മുപ്പത്തഞ്ചുകാരന്റെ നീക്കം. മുൻ ക്ലബ് ബാഴ്‌സലോണയിൽ തിരിച്ചെത്തുമെന്ന വാർത്തകളുമുണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക ഞെരുക്കത്തിലുള്ള ബാഴ്‌സ കടുത്ത നിയന്ത്രണത്തിലായതിനാൽ ആ സാധ്യതയും അടഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top