29 March Friday

മായാതെ കാൾ, ബെൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021


ഒളിമ്പിക്‌സിൽ പങ്കെടുക്കുകയെന്നത്‌ ഏതൊരു കായികതാരത്തേയുംപോലെ അടക്കാനാകാത്ത ആഗ്രഹമായിരുന്നു. 1984 ലോസ്‌ ഏഞ്ചൽസിൽ സാധിച്ചില്ല. 1988 സോളിലാണ്‌ മോഹം സഫലമായത്‌. 400 മീറ്ററിലും 4 x 400 റിലേയിലുമാണ്‌ പങ്കെടുത്തത്‌. അതുവരെ ലോങ്‌ജമ്പ്‌ മുഖ്യ ഇനമായി കണ്ടിരുന്ന ഞാൻ 1987 മുതൽ 400 മീറ്ററിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒളിമ്പിക്‌സ്‌ യോഗ്യത നേടുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത്‌ പരിശീലനം തുടങ്ങി. ഒളിമ്പിക്‌സിന്‌ മുന്നോടിയായി കാൺപുരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടി. തുടർന്നു നടന്ന രണ്ട്‌ ഗ്രാൻ പ്രീകളിലും ഒന്നാമതെത്തിയതോടെ ടീമിൽ സ്ഥാനം ഉറപ്പിച്ചു. ആ സമയത്ത്‌ ടീമിനെ ഒളിമ്പിക്‌സിന്‌ വിടുമോ എന്ന കാര്യത്തിൽ ചില ആശങ്കൾ ഉയർന്നു. താരങ്ങൾ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയെ പോയി കണ്ടു. ഒടുവിൽ സോളിന്‌ പറക്കാൻ അനുമതിയായി. അങ്ങനെയാണ്‌ ഒളിമ്പിക്‌സിന്‌ പോകുന്നത്‌.

സോളിൽ 400 മീറ്ററിൽ രണ്ടാംറൗണ്ടിൽ കടന്നു. 4 x 400 റിലേയിൽ ഷൈനിയും വന്ദന റാവും  വന്ദന ഷാൻബാഗുമുണ്ടായിരുന്നു. ബെൻ ജോൺസൺ, കാൾ ലൂയിസ്‌, ജാക്കി ജോയ്നർ കേഴ്‌സി അടക്കമുള്ള ലോകോത്തര താരങ്ങളെ നേരിട്ടു കാണാനുള്ള അവസരം ലഭിച്ചു. അതിപ്പോഴും മായാതെ മനസ്സിൽ പച്ചപിടിച്ചു കിടക്കുന്നു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top