കൊച്ചി
ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് മാഞ്ചസ്‌റ്റർ സിറ്റിയുടെ കിരീടനേട്ടങ്ങളിൽ പരിശീലകൻ പെപ് ഗ്വാർഡിയോളയെ വാഴ്‌ത്തി മുൻ താരം നെഡും ഒനൂഹ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്‌എ കപ്പ് കിരീടങ്ങളാണ് സിറ്റി നേടിയത്. ഒപ്പം യുവേഫ സൂപ്പർ കപ്പും.
‘എക്കാലത്തെയും മികച്ച പരിശീലകനാണ് ഗ്വാർഡിയോള. കളിയോടുള്ള കാഴ്‌ചപ്പാട് വ്യത്യസ്‌തമാണ്. ഓരോ കളിക്കാരനെയും മികച്ച താരമാക്കി. ക്ലബ്ബിന്റെ നിലവാരംതന്നെ മാറ്റി’–- ഒനൂഹ പറഞ്ഞു.
വിൻസെന്റ് കൊമ്പനി ഉൾപ്പെടെയുള്ള മുൻ താരങ്ങളുടെ പ്രയത്‌നത്തിന്റെ ഫലംകൂടിയാണ് ഇപ്പോഴത്തെ മാറ്റം. ഫിൽ ഫോദെനെപ്പോലെയുള്ള കളിക്കാർ ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭാഗമാകും. കഴിഞ്ഞദിവസമാണ് സിറ്റിയുടെ ട്രോഫി പര്യടനത്തിന്റെ ഭാഗമായി ഒനൂഹ കൊച്ചിയിലെത്തിയത്. സീസണിൽ കിട്ടിയ നാല് ട്രോഫികളും പ്രദർശിപ്പിച്ചു. മുംബൈയിലാണ് അടുത്ത പ്രദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..