19 April Friday

മലേഷ്യ മാസ്‌റ്റേഴ്‌സ്‌ 
ബാഡ്‌മിന്റൺ ; പ്രണോയ്‌ 
ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

image credit sai twitter


കോലാലംപുർ
എച്ച്‌ എസ്‌ പ്രണോയ്‌ക്ക്‌ മലേഷ്യ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ കിരീടം. ഫൈനലിൽ ചൈനയുടെ വെങ്‌ ഹോങ്‌ യാങ്ങിനെയാണ്‌ മലയാളിതാരം കീഴടക്കിയത്‌. സ്‌കോർ: 21-–-19, 13-–-21, 21-–-18. മലേഷ്യ മാസ്റ്റേ--ഴ്സ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.

കളിജീവിതത്തിലെ പ്രണോയിയുടെ ആദ്യ ലോക ടൂർ കിരീടമാണിത്‌. 2017ൽ യുഎസ്‌ ഗ്രാൻഡ്‌ പ്രീ ജേതാവായശേഷമുള്ള ആദ്യ വ്യക്തിഗത നേട്ടവും. 2021ൽ ഇന്ത്യയുടെ തോമസ്‌ കപ്പ്‌ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു തിരുവനന്തപുരംകാരൻ. ലോകറാങ്കിങ്ങിൽ ഏഴാംസ്ഥാനത്തെത്തിയശേഷമുള്ള കിരീടവിജയംകൂടിയാണ്‌ മലേഷ്യയിലേത്‌. 2024 പാരിസ്‌ ഒളിമ്പിക്‌സ്‌ യോഗ്യതയിലേക്കുള്ള ആദ്യ ടൂർണമെന്റ്‌ കൂടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top