24 April Wednesday

വിജയം ഇനിയുമകലെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

image credit world chess twitter

ദുബായിലെ ലോക ചെസ്‌ 
ചാമ്പ്യൻഷിപ്‌ വേദിയിൽനിന്ന്‌ :
 എൻ ആർ അനിൽകുമാർ
(ഇന്ത്യൻ ചെസ്‌ ഒളിമ്പ്യാഡ്‌ മുൻ അംഗം, ദേശീയ ബി ചെസ്‌ മുൻ ചാമ്പ്യൻ)

ജയത്തിനൊപ്പം മനഃശാസ്ത്രപരമായ മേൽകൈയും സ്വന്തമാക്കിവിശ്രമദിനത്തിലേക്ക് നീങ്ങാൻ മോഹിച്ച മാഗ്നസ്‌ കാൾസനെയും ഇയാൻ നിപോംനിഷിയെയും നിരാശരാക്കിയാണ്‌ മൂന്നാം ഗെയിംസംഭവബഹുലമല്ലാത്ത സമനിലയിലേക്ക് വഴുതിയത്‌. അതോടെ ഇരുവർക്കും ഒന്നരപ്പോയിന്റ്‌ വീതമായി. 14 ഗെയിമുകളിൽ ആദ്യം ഏഴരപ്പോയിന്റ്‌ നേടുന്നയാൾ ലോക ചെസ്‌ ജേതാവാകും.

വിശ്രമദിനം കഴിഞ്ഞ്‌ ഇന്ന്‌ നാലാം ഗെയിമിനായിഇറങ്ങുമ്പോൾ വെള്ളക്കരുക്കളെടുത്തു കളിക്കുന്ന കാൾസൻ ജയത്തിനായി കിണഞ്ഞുശ്രമിക്കും. ലോക ചാമ്പ്യൻഷിപ് ഫൈനലിൽ 2016ൽ സെർജി കറിയാക്കിനെതിരെയും 2018ൽ ഫാബിയോ കരുവാനക്കെതിരേയും കാൾസൻ കളിച്ച 24 ക്ലാസിക് ഗെയിമുകളിൽ 22ഉും സമനിലയായിരുന്നു. അതിനാൽ ഒറ്റ ജയം മത്സരഫലത്തെ നിർണയിച്ചേക്കാം. 2013 മുതൽ തുടങ്ങിയ തന്റെ ലോകകിരീട വിജയക്കുതിപ്പിന്റെ ഭാഗമായി കാൾസൻ കളിച്ച 39 ക്ലാസിക്കൽ ഗെയിമുകളിൽ രണ്ടെണ്ണത്തിൽ മാത്രമേ അദ്ദേഹം തോൽവി അറിഞ്ഞിട്ടുള്ളു. അതിനാൽ കാൾസനെ പരാജയപ്പെടുത്തുകയെന്നത്‌ എത്രത്തോളം ദുഷ്‌കരമാണെന്ന്‌ പറയാതെവയ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top