28 March Thursday

കുറഞ്ഞ ഓവർനിരക്ക്‌; സഞ്‌ജുവിന്‌ 
വിലക്കിന്‌ 
സാധ്യത

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ദുബായ്‌ > ഐപിഎല്ലിൽ തുടർച്ചയായി രണ്ടാംമത്സരത്തിലും കുറഞ്ഞ ഓവർനിരക്കിന്‌ പിഴ നൽകിയ രാജസ്ഥാൻ റോയൽസ്‌ ക്യാപ്‌റ്റൻ സഞ്‌ജു സാംസണ്‌ ഒരു കളിയിൽ വിലക്കിന്‌ സാധ്യത. പഞ്ചാബ്‌ കിങ്സിനെതിരെ കുറഞ്ഞ ഓവർ നിരക്കിന്‌ 12 ലക്ഷം രൂപ പിഴയിട്ടിരുന്നു.
ഡൽഹി ക്യാപിറ്റൽസിനെതിരെ ഇതാവർത്തിച്ചപ്പോൾ പിഴ 24 ലക്ഷമായി.

മൂന്നാംതവണയും കുറഞ്ഞ ഓവർ നിരക്കാണെങ്കിൽ കളിയിൽ വിലക്കുണ്ടാകും. 30 ലക്ഷം രൂപയും ഒടുക്കേണ്ടിവരും. രണ്ടാംതവണത്തെ പിഴവിന്‌ സഹകളിക്കാർക്കും പിഴയുണ്ട്‌. അവർ ആറുലക്ഷം രൂപയോ മത്സരത്തുകയുടെ 25 ശതമാനമോ നൽകണം. മൂന്നാമത്തെ പിഴവിന്‌ ക്യാപ്‌റ്റനെ വിലക്കുമ്പോൾ സഹകളിക്കാർ 12 ലക്ഷം രൂപ നൽകണം. ബൗളിങ്‌ ടീം ഒന്നരമണിക്കൂറിൽ നിശ്‌ചിത 20 ഓവർ പൂർത്തിയാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top