25 April Thursday

ഗോൾ, ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ മിന്നുംകുതിപ്പ്. സതാംപ്ടണെ നാല് ഗോളിന് മുക്കി ലിവർപൂൾ മുന്നേറി. ഇരട്ടഗോളുമായി ദ്യേഗോ ജോട്ട ലിവർപൂൾ നിരയിൽ തിളങ്ങി. തിയാഗേ അലസാൻഡ്രയും പ്രതിരോധക്കാരൻ വിർജിൽ വാൻ ഡിക്കും മറ്റ് ഗോളുകൾ നേടി. മുഹമ്മദ് സലാ ഒരു ഗോളിന് അവസരമൊരുക്കി.

ലീഗിൽ 13 കളിയിൽ 39 ഗോളാണ് യുർഗൻ ക്ലോപ്പിന്റെ സംഘം ഈ സീസണിൽ അടിച്ചുകൂട്ടിയത്. ജോട്ടയാണ് സതാംപ്ടണിനെതിരെ മിന്നിയത്. കഴിഞ്ഞ സെപ്തംബറിൽ വൂൾവ്സിൽനിന്നെത്തിയ പോർച്ചുഗീസുകാരൻ 46 കളിയിൽ 20 ഗോൾ ഇതിനകം നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ പരിക്കുകാരണം മൂന്നാഴ്ച കളിക്കാനായില്ല. ഈ സീസണിൽ ഏഴ് ഗോളായി.

ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണെെറ്റഡിനെ 2–1ന് തോൽപ്പിച്ചു. ഇകായ് ഗുൺഡോവനും ഫെർണാണ്ടീന്യോയും  സിറ്റിക്കായി ലക്ഷ്യം കണ്ടു. ലീഡ്സ് യുണെെറ്റഡും ബ്രൈറ്റണും ഗോളടിക്കാതെ പിരിഞ്ഞു. ടോട്ടനം–ബേൺലി മത്സരം മഞ്ഞുവീഴ്ച കാരണം മാറ്റിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top