ഫ്ലോറിഡ> ലോകകപ്പ് നേടി തിരിച്ചെത്തിയപ്പോൾ മുൻ ക്ലബ് പിഎസ്ജിയിൽ നിന്ന് തനിക്ക് അംഗീകാരം ലഭിച്ചില്ലെന്ന് അർജന്റീനൻ സൂപ്പർ താരം ലയണൽ മെസി. ഓൾഗ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെസി മനസ് തുറന്നത്. ലോകകപ്പ് സ്വന്തമാക്കിയ തന്റെ ടീമിലെ 25 താരങ്ങളിൽ സ്വന്തം ക്ലബ്ബിൽ നിന്ന് യാതൊരു അംഗീകാരവും ലഭിക്കാത്ത ഏക കളിക്കാരൻ താനാണെന്നാണ് മെസി പറഞ്ഞത്.
“പിഎസ്‌ജിയുടെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. ഫ്രാൻസ് 2018 ൽ ജയിച്ചപ്പോൾ അവരുടെ യാത്രയിൽ ഞങ്ങളെ പരാജയപെടുത്തിയിരുന്നു. ഇത്തവണ ഫ്രാൻസിന് ലോകകപ്പ് നേടാനായില്ല. ഫൈനലിൽ വിജയിച്ച ടീമിന്റെ താരമാണ് ഞാൻ. എന്റെ ടീമിലെ 25 പേർക്കും അംഗീകാരം കിട്ടി. അതൊന്നും ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ ഞാനാണ്”- മെസി അഭിമുഖത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..