21 March Tuesday

മെസി ഗോൾ, 
പിഎസ്‌ജി

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023


പാരിസ്‌
ലോകകപ്പ്‌ വിജയത്തിനുശേഷം പിഎസ്‌ജിയിൽ തിരിച്ചെത്തിയ ലയണൽ മെസി തകർപ്പൻ ഗോളുമായി തുടങ്ങി. ഫ്രഞ്ച്‌ ലീഗിൽ ഏയ്‌ഞ്ചേഴ്‌സിനെതിരെയായിരുന്നു മെസിയുടെ ഗോൾ. രണ്ട്‌ ഗോളിന്‌ ജയിച്ച പിഎസ്‌ജി ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്തി. ഹ്യൂഗോ എകിടികെയും ലക്ഷ്യംകണ്ടു.

നെയ്‌മർ ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌ സൈഡായി. കിലിയൻ എംബാപ്പെ കളിക്കാനിറങ്ങിയില്ല. അവസാനകളിയിൽ പിഎസ്‌ജി ലെൻസിനോട്‌ തോറ്റിരുന്നു. ലോകകപ്പിനുശേഷം വിശ്രമത്തിലായിരുന്നു മെസി. അർജന്റീനയ്‌ക്കായി ഏഴ്‌ ഗോളാണ്‌ ലോകകപ്പിൽ ഈ മുപ്പത്തഞ്ചുകാരൻ നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top