16 July Wednesday

ഹോക്കി ഇതിഹാസം ചരൺജിത് സിംഗ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

www.facebook.com/sportsauthorityofindiaMYAS

ഹിമാചല്‍ പ്രദേശ്> മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റൻ ചരണ്‍ജിത് സിം​ഗ് (91) അന്തരിച്ചു. ജന്മനാടായ ഹിമാചല്‍ പ്രദേശിലെ ഉനയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജയാ അസുഖങ്ങളെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

1964-ലെ ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1960 റോം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും 1962-ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും ചരണ്‍ജിത് സിം​ഗ് ഇടം നേടി. വിരമിച്ച ശേഷം അദ്ദേഹം ഷിംലയിലെ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

അഞ്ചു വര്‍ഷം മുമ്പ് സ്‌ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടമായിരുന്നു. പിന്നീട് ഇളയ മകന്റെ കൂടെയായിരുന്നു താമസം. മൂത്ത മകൻ കാനഡയിൽ ഡോക്ടറാണ്. 1931 ഫെബ്രുവരി 13ന് ഉനയിലെ ഒരു ഗ്രാമത്തിലാണ് ചരൺജിത് സിം​ഗ് ജനിച്ചത്. ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്‌കൂൾ, പഞ്ചാബ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top