24 April Wednesday
റയലിൽ സാധ്യത

പിഎസ്‌ജി വിടാൻ ആഗ്രഹിച്ചു: എംബാപ്പെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021


പാരിസ്
പിഎസ്ജി വിടാൻ ആഗ്രഹിച്ചുവെന്ന് മുന്നേറ്റതാരം കിലിയൻ എംബാപ്പെ. വിട്ടുപോകാനുള്ള ആഗ്രഹം പിഎസ്ജിയെ അറിയിച്ചിരുന്നതായും എംബാപ്പെ പറഞ്ഞു. എന്നാൽ, ക്ലബ് അനുവദിച്ചില്ല. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഫ്രഞ്ചുകാരനുവേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. പിഎസ്ജിയിൽ തുടരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് എംബാപ്പെ വ്യക്തമാക്കി. അടുത്ത സീസണിൽ ഇരുപത്തിരണ്ടുകാരന്റെ കരാർ അവസാനിക്കും.

‘‘ക്ലബ് വിടാനുള്ള ആഗ്രഹം ഞാൻ അറിയിച്ചിരുന്നു. ജൂലെെ അവസാനത്തോടെ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. കെെമാറ്റത്തുകകൊണ്ട് എനിക്കുപകരം മറ്റൊരു മികച്ച താരത്തെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ക്ലബ്ബിന് എന്നെ വിടാൻ താൽപ്പര്യമില്ലെങ്കിൽ ഞാൻ തുടരാമെന്നും അറിയിച്ചു. എന്നെ ഞാനാക്കിയത് പിഎസ്ജിയാണ്’’– എംബാപ്പെ പറഞ്ഞു.

ഫ്രാൻസിന്റെ ലോകകപ്പ് ചാമ്പ്യനായ എംബാപ്പെ പിഎസ്ജിക്കുവേണ്ടി 186 കളിയിൽ 136 ഗോളടിച്ചിട്ടുണ്ട്. 2017ലാണ് മൊണാകോയിൽനിന്ന് പിഎസ്ജിയിൽ എത്തിയത്.

ഈ സീസണിൽ മൂന്നുതവണയാണ് റയൽ എംബാപ്പെയ്ക്കുവേണ്ടി രംഗത്തെത്തിയത്. എന്നാൽ, പിഎസ്ജി വിട്ടുകൊടുത്തില്ല. ലയണൽ മെസിയും സീസണിൽ എത്തിയതോടെ ഏറ്റവും മികച്ച മുന്നേറ്റ നിരയാണ് പിഎസ്ജിക്ക്. എന്നാൽ, എംബാപ്പെ–നെയ്മർ–മെസി സഖ്യം അണിനിരന്നിട്ടും ഫ്രഞ്ച് ലീഗിൽ പിഎസ്ജി കഴിഞ്ഞദിവസം റെന്നെസിനോട് തോറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top