02 July Wednesday

കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌ ഫെെനലിൽ ; നാളെ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021


ഷാർജ
ഐപിഎൽ ക്രിക്കറ്റ്‌ ഫൈനലിൽ നാളെ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും. രണ്ടാം ക്വാളിഫയറിൽ ഒരു പന്ത്‌ ബാക്കിയിരിക്കെ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന്‌ വിക്കറ്റിന്‌ തോൽപ്പിച്ചു.

സ്‌കോർ: ഡൽഹി 5–-135, കൊൽക്കത്ത 7–-136.

അനായാസജയത്തിലേക്ക്‌ നീങ്ങിയ കൊൽക്കത്ത അവിശ്വസനീയമായി തകർന്നത്‌ കളി നാടകീയമാക്കി. 1–- 122ൽനിന്ന്‌ 7–-130ലേക്ക്‌ വീണു. അഞ്ച്‌ ഓവറിൽ എട്ട്‌ റണ്ണെടുക്കുന്നതിനിടെ ആറ്‌ വിക്കറ്റ്‌ നഷ്‌ടം. ആർ അശ്വിന്റെ  അവസാന ഓവറിൽ ജയിക്കാൻ വേണ്ടത്‌ ഏഴുറൺ. അശ്വിൻ രണ്ട്‌ വിക്കറ്റെടുത്തെങ്കിലും അഞ്ചാം പന്ത്‌ സിക്‌സർ പറത്തി രാഹുൽ ത്രിപാഠി (11 പന്തിൽ 12) വിജയമൊരുക്കി. ഓപ്പണർമാരായ വെങ്കിടേഷ്‌ അയ്യരും (41 പന്തിൽ 55) ശുഭ്‌മാൻ ഗില്ലുമാണ്‌ (46 പന്തിൽ 46) അടിത്തറയിട്ടത്‌.  കൊൽക്കത്ത 2012ലും 2014ലും ചാമ്പ്യൻമാരാണ്‌.  36 റണ്ണടിച്ച ഓപ്പണർ ശിഖർ ധവാനാണ്‌ ഡൽഹിയുടെ ടോപ്‌സ്‌കോറർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top