12 July Saturday

പ്രൈം വോളി ലീഗ്‌ : കൊച്ചി ബ്ലൂ 
സ്‌പൈക്കേഴ്‌സിന്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

image credit primevolleyballleague twitter


ബംഗളൂരു
പ്രൈം വോളി ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്‌ തോൽവിയോടെ തുടക്കം.  അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ ചെന്നൈ ബ്ലിറ്റ്‌സ്‌ 15–-9, 11–-15, 15–-10, 8–-15, 15–-8ന്‌ ജയിച്ചു. ചെന്നൈയുടെ നവീൻ രാജ ജേക്കബ്ബാണ്‌ കളിയിലെ താരം.

ആദ്യ സെറ്റിൽ ചെന്നൈ ബ്ലിറ്റ്‌സിന്‌ മികച്ച തുടക്കം കിട്ടിയെങ്കിലും സെർവിലെ പിഴവ്‌ തിരിച്ചടിയായി. എന്നാൽ, കിട്ടിയ അവസരം മുതലാക്കാൻ ബ്ലൂ സ്‌പൈക്കേഴ്‌സിനായില്ല. ബ്ലിറ്റ്‌സ്‌ സെറ്റ്‌ പിടിച്ചു. രണ്ടാംസെറ്റിൽ വ്യക്തമായ ആധിപത്യത്തോടെ കൊച്ചി ടീം തിരിച്ചുവന്നു. അടുത്ത രണ്ട്‌ സെറ്റുകൾ ഇരുടീമും പങ്കിട്ടതോടെ അവസാന സെറ്റ്‌ നിർണായകമായി. തുടക്കത്തിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും ബ്ലിറ്റ്‌സ്‌ 8–-5ന്‌ ലീഡ്‌ നേടിയതോടെ കൊച്ചിക്ക്‌ തിരിച്ചുവരവ്‌ അസാധ്യമായി. ഇന്ന്‌ കൊൽക്കത്ത തണ്ടർബോൾട്‌സ്‌ ഹൈദരാബാദ്‌ ബ്ലാക്ക്‌ ഹോക്‌സിനെ നേരിടും. ഇരുടീമുകളും ആദ്യകളി ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top