25 April Thursday

വിജയവഴി കാണാൻ ബ്ലാസ്‌റ്റേഴ്‌സ്‌

സ്‌പോർട്‌സ്‌ ലേഖകൻUpdated: Sunday Jan 29, 2023

കൊച്ചി> രണ്ട്‌ തുടർത്തോൽവികളുടെ ക്ഷീണം മറികടക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എൽ ഫുട്‌ബോളിൽ ഇന്ന്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെതിരെ. കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ മത്സരം. പ്ലേ ഓഫ്‌ സാധ്യത നഷ്ടപ്പെടാതിരിക്കാൻ ജയം അനിവാര്യമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌. 14 കളിയിൽ 25 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ്‌. ഒരു ജയംമാത്രമുള്ള നോർത്ത്‌ ഈസ്‌റ്റ്‌ അവസാനസ്ഥാനത്തും.

തോൽവിയില്ലാത്ത എട്ട്‌ മത്സരങ്ങൾക്കുശേഷമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ കാലിടറിയത്‌. ആദ്യം മുംബൈ സിറ്റി എഫ്‌സിയോട്‌ തോറ്റു. നാല്‌ ഗോളിന്റെ കനത്ത തോൽവി. അടുത്തകളിയിൽ എഫ്‌സി ഗോവയോട്‌ 1–-3നും തോറ്റു. നോർത്ത്‌ ഈസ്‌റ്റുമായി സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ മൂന്ന്‌ ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ശേഷം ഏഴ്‌ കളിയിൽ തോൽവിയറിഞ്ഞില്ല.

പ്രതിരോധനിര മങ്ങിയതാണ്‌ അവസാന രണ്ട്‌ കളിയിൽ തോൽവിക്ക്‌ കാരണമായത്‌. മാർകോ ലെസ്‌കോവിച്ചിന്റെ പരിക്ക്‌ തിരിച്ചടിയായി. നോർത്ത്‌ ഈസ്‌റ്റിനെതിരെ ലെസ്‌കോവിച്ച്‌ കളിക്കാൻ സാധ്യതയുണ്ടെന്ന്‌ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സൂചന നൽകി.
മലയാളിതാരങ്ങളായ സഹൽ അബ്‌ദുൾ സമദും കെ പി രാഹുലും മിന്നാത്തതും ക്ഷീണമാണ്‌. ജയിച്ചാൽ എടികെ ബഗാനെയും ഗോവയേയും മറികടന്ന്‌ മൂന്നാംസ്ഥാനത്തെത്താം. ഇന്നത്തെ ഉൾപ്പെടെ ആറ്‌ കളികളാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ശേഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top