17 April Wednesday

കേരള പ്രീമിയർ ലീഗ്‌ : ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

കേരള ബ്ലാസ്റ്റേഴ്സിന്റെ സൗരവ് മണ്ഡലും 
കോവളം എഫ്സിയുടെ എ രഞ്ജിത്തും പന്തിനായുള്ള പോരാട്ടത്തിൽ /ഫോട്ടോ: ജഗത് ലാൽ


കോഴിക്കോട്‌
കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ സൂപ്പർ സിക്‌സിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ റിസർവ്‌ ടീമിന്‌ സമനില. കോവളം എഫ്‌സിയാണ്‌ തളച്ചത്‌ (1‌–-1). ബ്ലാസ്‌റ്റേഴ്‌സിനായി മുഹമ്മദ്‌ ഷഹീഫും കോവളത്തിനായി ക്യാപ്‌റ്റൻ എ അബിനും ഗോളടിച്ചു.

വെള്ളിയാഴ്‌ച ഗോകുലം കേരള എഫ്‌സി റിസർവ്‌ ടീമിനെ തോൽപ്പിച്ചാൽ സെമിയിലെത്താം. നാല്‌ കളിയിൽ ഒറ്റ ജയംപോലുമില്ല. രണ്ടുവീതം സമനിലയും തോൽവിയും. രണ്ട്‌ പോയിന്റോടെ അവസാന സ്ഥാനത്താണ്‌. കോവളത്തിനും ഗോകുലത്തിനും നാല്‌ പോയിന്റാണ്‌. ഒരു കളി ബാക്കിയിരിക്കെ ഗോൾ ശരാശരിയിൽ ഗോകുലം മുന്നിലാണ്‌. കേരള പൊലീസ്‌ (10 പോയിന്റ്‌), വയനാട്‌ യുണൈറ്റഡ്‌ എഫ്‌സി (8), കേരള യുണൈറ്റഡ്‌ എഫ്‌സി (7) ടീമുകൾ സെമിയിലെത്തി. ഇന്ന്‌ കളിയില്ല. നാളെ മലപ്പുറത്ത്‌ വയനാട്‌ യുണൈറ്റഡും കേരള യുണൈറ്റഡും ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top