24 April Wednesday
ലെയ്‌വാങ്, സ്റ്റീഫൻ എന്നിവർ ലക്ഷ്യം കണ്ടു

കേരള പ്രീമിയർ ലീഗ്‌ : ഗോകുലം കേരള സെമിയിൽ , കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ട് ഗോളിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോകുലം കേരളയുടെ 
ലെയ്--വാങ് ബൊഹാം (നടുവിൽ) ഗോൾ നേടിയപ്പോൾ /ഫോട്ടോ: ജഗത് ലാൽ


കോഴിക്കോട്‌
ഗോകുലം കേരള എഫ്‌സി റിസർവ്‌ ടീം കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ സെമിയിൽ കടന്നു. അവസാനമത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ റിസർവ്‌ ടീമിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. ലെയ്‌വാങ് ബൊഹാം, സ്‌റ്റീഫൻ സതർകർ എന്നിവർ ഗോളടിച്ചു. അഞ്ചു കളിയിൽ ഏഴ്‌ പോയിന്റുമായി മൂന്നാമതായാണ്‌ ഗോകുലത്തിന്റെ സെമി പ്രവേശം.

വയനാട്‌ യുണൈറ്റഡ്‌ എഫ്‌സി (11 പോയിന്റ്‌), കേരള പൊലീസ്‌ (10), കേരള യുണൈറ്റഡ്‌ എഫ്‌സി (7) ടീമുകളും സെമിയിലെത്തി. സെമി, ഫൈനൽ വയനാട്‌ കൽപ്പറ്റ എം കെ ജിനചന്ദ്രൻ സ്‌റ്റേഡിയത്തിലാണ്‌. 13 മുതൽ 16 വരെ രണ്ടു പാദമായാണ്‌ സെമി. വയനാട്‌ യുണൈറ്റഡ്‌ എഫ്സി ഗോകുലം എഫ്‌സിയെയും കേരള പൊലീസ്‌ കേരള യുണൈറ്റഡ്‌ എഫ്‌സിയെയും നേരിടും. 19ന്‌ ഫൈനൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top