ഫത്തോർദ
ഐഎസ്‌എല്ലിൽ ഒന്നാമത് തിരിച്ചെത്താൻ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് ഒഡിഷ എഫ്‌സിയെ നേരിടും. ജയിച്ചാൽ ഒന്നാംസ്ഥാനത്തെത്താം. 10 കളിയിൽ 17 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. ഒരു മത്സരം മാത്രമാണ് തോറ്റത്.
നാല് ജയവും അഞ്ച് സമനിലയുമുണ്ട്. ഒഡിഷ എട്ടാംസ്ഥാനത്താണ്. പരിക്കേറ്റ ക്യാപ്‌റ്റൻ ജെസെൽ കർണെയ്‌റോ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടാകില്ല.
അതേസമയം, ഈസ്റ്റ് ബംഗാളിനെ ഒരു ഗോളിന് തോൽപ്പിച്ച് ജംഷഡ്പുർ ഒന്നാമതെത്തി. ജംഷഡ്പുരിന് 19 പോയിന്റായി. ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..