24 April Wednesday

‘വീണ്ടും കളി ’ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

www.facebook.com/keralablasters/photos

ന്യൂഡൽഹി> ബംഗളൂരു എഫ്‌സിയുമായുള്ള ഐഎസ്‌എൽ പ്ലേ ഓഫ്‌ മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കസമിതി തള്ളി. കഴിഞ്ഞദിവസമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ അച്ചടക്കസമിതിക്ക്‌ പരാതി നൽകിയത്‌. റഫറി ക്രിസ്‌റ്റൽ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും തള്ളിയതായാണ്‌ സൂചന. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടി ഉണ്ടാകുമെന്ന്‌ ഉറപ്പായി.

ബംഗളൂരുവുമായുള്ള പ്ലേ ഓഫ്‌ മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ ഗോളാണ്‌ വിവാദമായത്‌. കളിക്കാർ ഒരുങ്ങുംമുമ്പ്‌ അടിച്ച ഗോൾ അനുവദിക്കരുതെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ താരങ്ങൾ റഫറിയോട്‌ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന്‌ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ കളിക്കാരെ തിരികെവിളിച്ചു. ടീം മത്സരം പൂർത്തിയാക്കാതെ കളംവിടുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top